തളിപ്പറമ്പ സബ് ഡിവിഷൻ
തളിപ്പറമ്പ് താലൂക്കിൻെറ ആസ്ഥാനമാണ് തളിപ്പറമ്പ്. തളിപ്പറമ്പ് സബ് ഡിവിഷണൽ പോലീസ് ഓഫീസ് തളിപ്പറമ്പിൽ പ്രവർത്തിക്കുന്നു.
ദേശീയ പാതയിൽ നിന്ന് കിഴക്കായി ഇത് സ്ഥിതിചെയ്യുന്നു. G.O (Rt.) No.2164/86/Home Dated: 01.08.1986
പ്രകാരം 17.11.1986 ന്
തളിപ്പറമ്പ് സബ് ഡിവിഷൻ രൂപീകരിച്ചു. തളിപ്പറമ്പ്, ആലക്കോട്, കുടിയാന്മല, ശ്രീകണ്ഠപുരം, പയ്യാവൂർ എന്നീ
5 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധി തളിപ്പറമ്പ് സബ് ഡിവിഷനാണ്.
ഏറ്റവും പ്രശസ്തമായ രാജരാജേശ്വരി ക്ഷേത്രം, തൃച്ചംബരം ക്ഷേത്രം, പറശ്ശിനിക്കടവ് ക്ഷേത്രം, കുന്നത്തൂർപടി ക്ഷേത്രം എന്നിവ
തളിപ്പറമ്പ് സബ് ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത്. പൈതൽ മല, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടം തുടങ്ങി
നിരവധി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥിതി ചെയ്യുന്നു.