പേരാവൂർ സബ് ഡിവിഷൻ
പോലീസ് സബ് ഡിവിഷനുകളുടെ പുനഃസംഘടനയുടെ ഭാഗമായി ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ നിന്നും വിഭജിച്ച്
പേരാവൂർ പോലീസ് സബ് ഡിവിഷൻ നിലവിൽ വരികയും, ഓർഡർ നമ്പർ 35/ഹോം/2021 തീയതി 10.02.2021 പ്രകാരം
18.02.2021 മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇരിട്ടി,തലശ്ശേരി താലൂക്കൂകളുടെ ചില പ്രദേശങ്ങളും, പേരാവൂർ, മുഴക്കുന്ന്,
മാലൂർ, കേളകം പോലീസ് സ്റ്റേഷനുകളും ഉൾപ്പെട്ടതാണ് പേരാവൂർ സബ് ഡിവിഷൻ. ഈ ഉപവിഭാഗത്തിൻെറ അധികാരപരിധി279 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചിരിക്കുന്നു. 11 വില്ലേജുകൾ ഉൾപ്പെടുന്നു. വയനാട് ജില്ലയിലെ കിഴക്കുവശത്തുള്ള തലപ്പുഴ പോലീസ് സ്റ്റേഷൻ,കണ്ണൂർ സിറ്റി ജില്ലയിലെ പടിഞ്ഞാറ് മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധികൾ, ഇരിട്ടി പോലീസ് സ്റ്റേഷൻ പരിധികൾ, സൗത്ത് കണ്ണവം പോലീസ് സ്റ്റേഷൻ പരിധികൾ എന്നിവ പേരാവൂർ സബ് ഡിവിഷൻ അതിർത്തി പങ്കിടുന്നു.
പേരാവൂർ - തലശ്ശേരി സംസ്ഥാന പാതയോട് ചേർന്നുള്ള പേരാവൂർ ടൗണിൽ നിന്ന് 200 മീറ്റർ അകലെയാണ് ഇപ്പോൾ പേരാവൂർ സബ് ഡിവിഷൻ കെട്ടിടം സ്ഥിതിചെയ്യുന്നത്. ഓഫീസിൻെറ ഇപ്പോഴത്തെ വിലാസം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടൻറ് ഓഫീസ്, പേരാവൂർ, പിൻ 670673.
പേരാവൂർ സബ് ഡിവിഷനിലെ മുഴക്കുന്ന് പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റവും പ്രശസ്തമായ ശ്രീ മൃദംഗശൈലേശ്വരി ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമൻ സ്ഥാപിച്ച 108 ദുർഗ്ഗാ ക്ഷേത്രങ്ങളുടെ പരമ്പരയിൽ പെട്ടതും, കേരളത്തിന്റെ സാംസ്കാരിക മഹത്വത്തെയും പാരമ്പര്യത്തെയും പ്രകീർത്തിക്കുന്നതുമാണ് ഈ ക്ഷേത്രം. കോട്ടയം തമ്പുരാൻ രാജാവിൻെറ കാലത്താണ് ഈ ക്ഷേത്ര പരിസരത്ത് 'കഥകളി' രൂപപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, വടക്കൻ കേരളത്തിലെ പുരാതന തീർത്ഥാടന കേന്ദ്രമായ പേരാവൂർ സബ് ഡിവിഷനിലെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശ്രീ കൊട്ടിയൂർ ശിവക്ഷേത്രം പശ്ചിമഘട്ട മലനിരകളിലെ  മലയോര മേഖലയായ കൊട്ടിയൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആഘോഷമാണ് വൈശാഘ മഹോൽസവം.