ഇരിട്ടി സബ് ഡിവിഷൻ
 
കണ്ണൂർ ജില്ലയിൽ പോലീസ് സബ് ഡിവിഷൻ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായി തലശ്ശേരി സബ് ഡിവിഷനു കീഴിലുള്ള പാനൂർ സബി ഡിവിഷൻ പിരിച്ചുവിടുകയും ആ ഭാഗങ്ങൾ ചേർത്ത് 09-02-2005 ന് ഇരിട്ടി സബ് ഡിവിഷൻ നിലവിൽ വരികയുംചെയ്തു. ഇരിട്ടി താലൂക്കൻെറ മുഴുവൻ പ്രദേശങ്ങളും, തളിപ്പറമ്പ്, തലശ്ശേരി താലൂക്കുകളുടെ ചില പ്രദേശങ്ങളും ഇരിട്ടി സബ് ഡിവിഷൻറ അധികാര പരിധിയിൽ പെടുന്നവയാണ്. ഇപ്പോഴത്തെ ഇരിട്ടി സബ് ഡിവിഷണൽ പോലീസ് ഓഫീസ് കെട്ടിടം തലശ്ശേരി, മൈസൂർ അന്തർ സംസ്ഥാന റോഡിനോട് ചേർന്ന് 1 കിലോമീറ്റർ അകലെ ഇരിട്ടിയിലാണ് സ്ഥിതി ചെയ്യുന്നത്. ഓഫീസിൻെറ ഇപ്പോഴത്തെ വിലാസം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടൻറ് ഓഫീസ്, ഇരിട്ടി, പിൻ - 670703 എന്നതാണ്. തലശ്ശേരിയിൽ നിന്ന് മൈസൂരിലേക്കുള്ള അന്തർ സംസ്ഥാന ലിങ്ക് റോഡ് ഈ സബ് ഡിവിഷനിലൂടെ കടന്നുപോകുന്നു.ഈ ഉപവിഭാഗം അതിന്റെ കിഴക്കൻ അതിർത്തി കർണാടക സംസ്ഥാനവും വടക്കൻ അതിർത്തി തളിപ്പറമ്പ് ഉപവിഭാഗവും പടിഞ്ഞാറൻ അതിർത്തി കണ്ണൂർ സിറ്റി ജില്ലാ പോലീസും തെക്കൻ അതിർത്തി പേരാവൂർ സബ് ഡിവിഷനും പങ്കിട്ടു.പ്രസിദ്ധമായ മാമാനിക്കുന്ന് ദേവീക്ഷേത്രവും മുണ്ടയാംപറമ്പ് ദേവീക്ഷേത്രവും ഈ ഉപവിഭാഗത്തിൻെറ പരിധിയിലാണ്.