പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്റെ ഉദ്ഘടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
05 Feb 2024
പൊലീസിലെ പുതിയ സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിർവഹിക്കും
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 10.30 ന് തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിങ് കോളേജിൽ നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം . ആന്റണി രാജു എം എൽ എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ഡോ ഷേയ്ഖ് ദർവേഷ സാഹിബ്, മറ്റ് മുതിർന്ന പോലീസ് ഓഫീസർമാർ എന്നിവർ പങ്കെടുക്കും. സൈബർ ബോധവൽക്കാരണത്തിനായി കേരള പോലീസ് തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങളുടെ പ്രകാശനം ആന്റണി രാജു എം എൽ എ നിർവഹിക്കും.
രാജ്യത്തെ ഏറ്റവും മികച്ച ഒമ്പതാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്ത കുറ്റിപ്പുറം പോലീസ് സ്റ്റേഷന്റെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ഉള്ള ട്രോഫിയും സർട്ടിഫിക്കറ്റും മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള ട്രോഫിയും ഇതേ പോലീസ് സ്റ്റേഷന് നൽകും.
വർദ്ധിച്ചുവരുന്ന സൈബർ അതിക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് കേരള പോലീസിൽ പുതിയതായി സൈബർ ഡിവിഷൻ ആരംഭിക്കുന്നത്. സൈബർ ഓപ്പറേഷൻ ചുമതലയുള്ള ഐ ജി യുടെ കീഴിൽ 465 പോലീസ് ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടാവുക. ഇൻവെസ്റ്റിഗേഷൻ ഹെൽപ്പ് ഡെസ്ക്കുകൾ, ഗവേഷണ സംവിധാനങ്ങൾ പരിശീലന വിഭാഗം, സൈബർ പട്രോളിങ് യൂണിറ്റുകൾ, സൈബർ ഇന്റലിജെൻസ് വിഭാഗം എന്നിവയാണ് സൈബർ ഡിവിഷന്റെ ഭാഗമായി നിലവില്‍ വരുന്നത്. ഇതോടെ രാജ്യത്തിന് അകത്തും പുറത്തും കേന്ദ്രീകരിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകേസുകൾ വിദഗ്ധമായി അന്വേഷിക്കാൻ കേരള പൊലീസിന് കഴിയും
പുതിയ വാർത്ത
05
Feb 2024
പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്റെ ഉദ്ഘടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
പോലീസിലെ പുതിയ സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി നിര്‍വഹിക്കും
11
Apr 2023
കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം
കണ്ണൂർ റൂറൽ പോലീസിന് ആന്ധ്രാ പോലീസിന്റെ അംഗീകാരം
05
Apr 2023
ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു
കണ്ണൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ അനുവദിച്ച ഡിപ്പാർട്ടമെന്റ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ജില്ലാ പോലീസ് മേധാവി നിർവഹിച്ചു
13
Mar 2023
"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു
"ജ്വാല" women self defence ഉദ്ഘാടനം നിർവഹിച്ചു
09
Mar 2023
കണ്ണൂർ റൂറൽ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം- റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ റൂറൽ വനിതാ സെല്ലിന് നവീകരിച്ച ആസ്ഥാനം- റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ പി എസ് ഉദ്ഘാടനം ചെയ്തു.
13
Feb 2023
ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും
ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും
04
Feb 2023
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര് അറസ്റ്റില്‍
നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി 3 പേര് അറസ്റ്റില്‍
പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
District Police Chief , Kannur Rural , Inaugurated the training class for the police personnel of Kannur Rural District on 09.08.2022 at 09.30 am, at smart class room of KAP4 th battalion.
21
Jul 2022
സന്ദർശക വിശ്രമമുറി ഉദ്ഘാടനം
VISITORS LOUNGE Inaugurated by District Police Chief Rajeev P B IPS on 18/07/2022 at the Kannur Rural, Headquarters. Mangattuparamba.
09
Jul 2022
പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു
District Police chief, Kannur rural, inaugurated the training class for the police personnel of Kannur Rural District, on 05.07.2022 at 9:30 am, at smart class room of KAP4 th battalion.
സന്ദർശകർ
73732
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.