ഏഴാം ക്ലാസുകാരിക്ക് പീഡനം: വയോധികന് കഠിനതടവും പിഴയും

ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയില് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച POCSO കേസ്സിൽ പ്രതി കുഞ്ഞിരാമൻ S/O വേലായുധൻ, വയസ്സ് 76, കണ്ണമ്പള്ളി (H), ഒറ്റതൈ, വെള്ളാട് അംശം എന്നയാളെ ബഹു. തളിപ്പറമ്പ ഫാസ്റ്റ് ട്രാക്ക് കോടതി 42 വർഷത്തെ തടവിനും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു
ആലക്കോട് പോലീസ് സ്റ്റേഷനില് Cr. No. 163/18 പ്രകാരം രജിസ്റ്റര് ചെയ്ത ഈ POCSO കേസ്സിൽ അന്വേഷണം നടത്തിയത് അന്ന് സ്റ്റേഷന് ഹൌസ് ഓഫീസര് ആയി സേവനം അനുഷ്ഠിച്ച IP ശ്രീ E. P. സുരേശൻ സാറാണ്. അദ്ദേഹം രണ്ടുമാസം കൊണ്ട് ഈ കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.