മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍

കണ്ണൂര്‍ റൂറല്‍ ജില്ലയിലെ മലയോര മേഖലയില്‍ മാരക മയക്കുമരുന്നായ MDMA വിതരണം ചെയ്യാനെത്തിയ രണ്ടു യുവാക്കളെ ( ജസ്റ്റിന്‍ മാത്യു , ജോബിന്‍ ജോസെഫ് എന്നിവരെ ) കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവിയുടെ കീഴില്‍ നര്‍ക്കോട്ടിക്ക് സെല്‍ DYSP യുടെ നേതൃത്വത്തിലുള്ള  ലഹരി വിരുദ്ധ സ്‌ക്വാഡും (DANSAF) കൂടിയാന്‍മല പോലീസും ചേര്‍ന്ന് പിടികൂടി . 2.9 ഗ്രാം MDMA യാണ് ഇവരുടെ കൈയില്‍ നിന്നും പിടികൂടിയത് . ഇവര്‍ സഞ്ചരിച്ച KL 59 Y 7768 ബൈക്കും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.