കണ്ണൂർ റൂറൽ ജില്ലയിലെ ഇരിട്ടി കൂട്ടുപുഴ പാലത്തിനു സമീപത്തു വച്ച് നടത്തിയ വാഹന പരിശോധനയിൽ ജസീർ ( 42) , ഷമീർ (39),എന്നിവരെയാണ് മയക്കുമരുന്നുമായി കണ്ണൂർ റൂറൽ ജില്ലയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും(DANSAF ), ഇരിട്ടി പോലീസും ചേർന്ന് സംയുക്തമായി പിടികൂടിയത്. ഇവർ ബാംഗ്ലൂരിൽ നിന്നും മാരകമയക്കുമരുന്നായ MDMA (298.10 ഗ്രാം) വാങ്ങി അത് കണ്ണൂരിലേക്കും പരിസരപ്രദേ ശങ്ങളിലേക്കും വില്പനക്കായി കൊണ്ടുവരവേ ആണ് പോലീസ് പിടിയിലായത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച KL 58 -T- 1234 Hyundayi Creta കാറും പോലീസ് പിടിച്ചെടുത്തു. ലഹരിവിരുദ്ധ പ്രചാരണത്തോടൊപ്പം മയക്കുമരുന്ന് റാക്കറ്റിനെ ഒതുക്കാൻ കണ്ണൂർ റൂറൽ പോലീസ് സേന മേധാവിയുടെ നേതൃത്വത്തിൽ DANSAF ടീമിന്റെ ഊർജിത പ്രവർത്തനം ആണ് നടത്തി വരുന്നത്.
മാരകമയക്കുമരുന്നായ MDMA യുമായി യുവാക്കള്‍ പിടിയില്‍