വിദ്യാഭ്യാസ വകുപ്പും പോലീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലോക ശ്രദ്ധ നേടിയ പ്രസ്ഥാനമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് .
ആഗസ്ത് 6 - ന് നടക്കുന്ന എസ്.പി. സി. സംസ്ഥാന ക്വിസ് ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ റൂറൽ ജില്ലാതല ക്വിസ് ഫെസ്റ്റ് മാങ്ങാട്ട് പറമ്പ് കെ.എ.പി. 4-ാം ബറ്റാലിയൻ സ്മാർട്ട് ക്ലാസ് റൂമിൽ വെച്ച് ആന്തൂർ മുൻസിപാലിറ്റി ചെയർമാൻ ശ്രീ : പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ: പി.ബി രാജീവ് മുഖ്യാതിഥിയായി.
റൂറൽ ജില്ലയിലെ 45 എസ്. പി.സി സ്ക്കൂളുകളിൽ നിന്നായി 135 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഫ്രാഥമിക റൗണ്ടിൽ നിന്നും മികച്ച 6 ടീമുകൾ ഫൈനലിൽ എത്തി.
മാലൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂൾ ഒന്നാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. ചെറുപുഴ സെന്റ് മേരീസ് ഹൈസ്ക്കൂൾ രണ്ടാം സ്ഥാനവും ചുഴലി ഗവ: ഹയർ സെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനവും നേടി. കെ.പ്രിയേഷ് ക്വിസ് മാസ്റ്ററായി. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മണി പി.കെ അധ്യക്ഷനായി. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും കെ എ പി നാലാം ബറ്റാലിയൻ അസി: കമാണ്ടന്റ് ശ്രീ.കെ.സുരേഷ് നിർവ്വഹിച്ചു.നോബിൽ മാസ്റ്റർ അങ്കിത് കൃഷ്ണ എന്നിവർ സംസാരിച്ചു. എസ് പി സി റൂറൽ ജില്ല അഡീഷണൽ നോഡൽ ഓഫീസർ ശ്രീ.സി.വി തമ്പാൻ സ്വാഗതവും കെ പി ഒ എ ജില്ലാ ട്രഷറർ ശ്രീ. ഒതേനൻ നന്ദിയും പറഞ്ഞു.
എസ്.പി.സി കണ്ണൂർ റൂറൽ ജില്ലാതല ക്വിസ് ഫെസ്റ്റ്